കലൂർ നൃത്ത പരിപാടി അപകടം; മൃദംഗ വിഷന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി
Kaloor dance event accident; Mridanga Vision's bank account frozen
കലൂർ നൃത്ത പരിപാടി അപകടം; മൃദംഗ വിഷന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
Updated on

കൊച്ചി: ഉമ തോമസ് എംഎൽഎ കലൂർ സ്റ്റേഡിയത്തിന്‍റെ വിഐപി ഗ‍്യാലറിയിൽ നിന്ന് വീണ് പരുക്കേറ്റ കേസിൽ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഘ വിഷന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. മൃദംഗ വിഷൻ പ്രൊപ്രൈറ്റർ നികോഷ് കുമാർ വ‍്യാഴാഴ്ച ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകണം. എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.

മൃദംഗ വിഷന് കൂടുതൽ ബാങ്ക് അക്കൗണ്ട് ഉണ്ടോയെന്ന് പരിശോധിച്ചു വരുകയാണെന്നും നൃത്താധ‍്യാപകർ പണം കൈമാറിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com