7 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാർ അറസ്റ്റിൽ

മുൻകൂർ ജാമ്യ ഹർജി നൽകിയപ്പോൾ ഹൈക്കോടതി നിർദേശിച്ച പ്രകാരം ഉച്ചയോടെയാണ് പാലരിവട്ടം പൊലീസ് സ്റ്റേഷനിൽ നിഗോഷ് കീഴടങ്ങിയത്
kaloor dance programme accident mridanga vision owner arrested
മൃദംഗ വിഷൻ പ്രൊപ്രൈറ്റർ എം. നിഗോഷ് കുമാർ
Updated on

കൊച്ചി: കലൂരിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാർ അറസ്റ്റിൽ. 7 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നിഗോഷിന്‍റെ അറസ്റ്റ് പാലാരിവട്ടം പൊലീസ് രേഖപ്പെടുത്തിയത്.

മുൻകൂർ ജാമ്യ ഹർജി നൽകിയപ്പോൾ ഹൈക്കോടതി നിർദേശിച്ച പ്രകാരം ഉച്ചയോടെയാണ് പാലരിവട്ടം പൊലീസ് സ്റ്റേഷനിൽ നിഗോഷ് കീഴടങ്ങിയത്. 2 മണിക്ക് ശേഷവും നിഗോഷ് കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റു ചെയ്യാനുള്ള ഒരുക്കങ്ങളിലേക്ക് പൊലീസ് കടക്കവെയായിരുന്നു നിഗോഷിന്‍റെ കീഴടങ്ങൽ. നിർമ്മാണത്തിലെ അപാകത, സാമ്പത്തിക വഞ്ചന എന്നീ കുറ്റങ്ങളാണ് നിഗോഷിനെതിരേ ചുമത്തിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com