
കൊച്ചി: കലൂരിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ വീണ് പരുക്കേറ്റ സംഭവത്തിൽ ആവശ്യമെങ്കിൽ നടി ദിവ്യ ഉണ്ണിയെ ചോദ്യം ചെയ്യുമെന്ന് പൊലീസ്. നടി അമെരിക്കയിലേക്ക് പോയത് തിരിച്ചടിയാണെന്നും വേണ്ടിവന്നാൽ തിരികെ വിളിപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി. പരിപാടിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായാണ് ദിവ്യ ഉണ്ണിയുടെ ചോദ്യം ചെയ്യൽ പരിഗണിക്കുക.
അതേസമയം, പരിപാടിയുടെ മുഖ്യ സംഘാടകനും മൃദംഗ വിഷൻ ഉടമയുമായ നിഗോഷ് കുമാർ പാലാരിവട്ടം പൊലീസിൽ കീഴടങ്ങി. നിർമ്മാണത്തിലെ അപാകത, സാമ്പത്തിക വഞ്ചന എന്നീ കുറ്റങ്ങളാണ് നിഗോഷിനെതിരേ ചുമത്തിയിരിക്കുന്നത്. മുൻകൂർ ജാമ്യ ഹർജി നൽകിയപ്പോൾ ഹൈക്കോടതി നിർദേശിച്ച പ്രകാരമാണ് നിഗോഷ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.