കലൂർ സ്റ്റേഡിയത്തിനു മുന്നിലെ ഗേറ്റ് തകർന്നു വീണു

ഐഎസ്എല്ലിൽ ചെന്നൈ എഫ്‌സിയുമായുള്ള കേരള ബ്ലാസ്റ്റ്റ്റേഴ്സിന്‍റെ മത്സരം ശനിയാഴ്ച നടക്കാനിരിക്കെയാണ് ഗേറ്റ് തകർന്നു വീണിരിക്കുന്നത്
kaloor stadium gate collapsed

കലൂർ സ്റ്റേഡിയത്തിനു മുന്നിലെ ഗേറ്റ് തകർന്നു വീണു

Updated on

കൊച്ചി: കലൂർ സ്റ്റേഡിയത്തിനു മുന്നിലെ ഗേറ്റ് തകർന്ന് വീണു. സ്പോൺസർ സ്ഥാപിച്ച പുതിയ ഗേറ്റാണ് അടർന്നു വീണത്. ഐഎസ്എല്ലിൽ ചെന്നൈ എഫ്‌സിയുമായുള്ള കേരള ബ്ലാസ്റ്റ്റ്റേഴ്സിന്‍റെ മത്സരം ശനിയാഴ്ച നടക്കാനിരിക്കെയാണ് ഗേറ്റ് തകർന്നു വീണിരിക്കുന്നത്.

ഓട്ടോയാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നാണ് സമീപത്തുണ്ടായിരുന്നവർ പറയുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഗേറ്റ് ഉയർത്താൻ ആളുകൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്റ്റേഡിയം നവീകരണത്തിന്‍റെ ഭാഗമായാണ് പ്രവേശന കവാടത്തിൽ പുതിയ ഗേറ്റുകൾ സ്ഥാപിച്ചത്. മുകളിലെ ക്ലാമ്പിൽ നിന്ന് ഭാരം താങ്ങാൻ സാധിക്കാതെ പൊട്ടി വീണതായിരിക്കാമെന്നാണ് കരുതുന്നത്.

logo
Metro Vaartha
www.metrovaartha.com