കാനത്തിന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; അന്ത്യാഞ്ജലികളർപ്പിച്ച് ആയിരങ്ങള്‍

ഉച്ചയ്ക്ക് 2 മണിയോടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര കോട്ടയത്തേയ്ക്ക് തിരിക്കും.
Kanam rajendran body brought to Thiruvananthapuram
Kanam rajendran body brought to Thiruvananthapuram
Updated on

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ 10 മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചത്. അവിടെ നിന്ന് വിലാപയാത്രയായി പട്ടം പിഎസ് സ്മാരകത്തിലേക്ക് കൊണ്ടുപോയി. നൂറു കണക്കിന് പ്രവര്‍ത്തകരാണ് പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വിമാനത്താവളത്തില്‍ എത്തിയത്.

പാർട്ടി ആസ്ഥാനമായ പിഎസ് സ്മാരക മന്ദിരത്തിൽ പൊതു ദർശനം തുടങ്ങി. നിരവധി നേതാക്കളും അണികളും പ്രിയ നേതാവിനെ ഒരു നോക്ക് കാണാനായി ഇവിടേക്ക് എത്തിച്ചേർന്നിട്ടുണ്ട്. മന്ത്രി ജി.ആര്‍. അനില്‍, പി. പ്രസാദ് എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു. ഉച്ചയ്ക്ക് 2 മണിയോടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര കോട്ടയത്തേയ്ക്ക് തിരിക്കും. സിപിഐ ജില്ലാ കൗൺസിൽ ഓഫീസിലെ പൊതുദർശനത്തിന് ശേഷം വാഴൂരിലെ വീട്ടിൽ എത്തിക്കും. നാളെ രാവിലെ 11 മണിയോടെ കോട്ടയം വാഴൂരിലാണ് സംസ്‌കാരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com