കനലോർമയിൽ കാനം; ആന്ത്യാജ്ഞലി അർപ്പിച്ച് ആയിരങ്ങൾ

സംസ്ഥാനത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ നിന്നായി നിരവധി പേരാണ് സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായെത്തിയത്
കാനം രാജേന്ദ്രൻ
കാനം രാജേന്ദ്രൻ
Updated on

കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടന്നു. മുഖ്യമന്ത്രിമാരും മറ്റും മന്ത്രിമാരും അന്തിമോപചാരമർപ്പിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ നിന്നായി നിരവധി പേരാണ് സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായെത്തിയത്.

ഇന്നു പുലർച്ചെ രണ്ടുമണിയോടെയാണ് തിരുവനന്തപുരത്തു നിന്നുള്ള വിലാപയാത്ര കാനത്തെ വസതിയിൽ എത്തിയത്. പ്രിയ നേതാവിന് വിട ചെല്ലാൻ നാടൊന്നിച്ച് എത്തിക്കൊണ്ടിരുന്നു. രാവിലെ പത്തുമണിയോടെയാണ് മുഖ്യമന്ത്രി വിട്ടുവളപ്പിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചത്.തുടർന്ന് മന്ത്രിമാർ രാഷ്ട്രീയത്തിലെ മറ്റഉ പ്രമുഖ നേതാക്കൾളുൾപ്പെടെ നിരവധി പേർ ഔദ്യോഗിക വസതിയിലെത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com