

തൃശൂർ: സി കെ ആശയെ പരസ്യത്തിൽ നിന്നും ഒഴിവാക്കിയതിൽ നേതൃത്വത്തിന് പരാതിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജില്ലാ കമ്മിറ്റിക്ക് പരാതിയുള്ളതായി അറിയില്ല. പരിഗണന ലഭിച്ചില്ലെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്‍റെ വൈക്കം ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് പിആർഡി നൽകിയ പത്രക്കുറിപ്പിൽ എംഎൽഎ സി കെ ആശയുടെ പേരും ഫോട്ടോയും ഒഴിവാക്കി എന്ന സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.