കനവ് ബേബി അന്തരിച്ചു

കണ്ണൂർ ജില്ലയിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27 നാണ് ബേബിയുടെ ജനനം
Kanav Baby passed away
കനവ് ബേബി
Updated on

കൽപറ്റ: സാഹിത‍്യകാരനും,നാടകപ്രവർത്തകനുമായ കെ ജെ ബേബി അന്തരിച്ചു. 70 വയസായിരുന്നു. വയനാട് നടവയലിലെ ചീങ്ങോട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദിവാസി പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി കനവ് എന്ന പേരിൽ വിദ‍്യാഭ‍്യാസ സ്ഥാപനം തുടങ്ങിയതും അവരുടെ മനുഷ‍്യാവകാശങ്ങൾക്കായി പോരാടിയ കെ ജെ ബേബിയുടെ നാടുഗദ്ദിക എന്ന നാടകവും വളരെ പ്രശസ്തമാണ്.

കണ്ണൂർ ജില്ലയിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27 നാണ് ബേബിയുടെ ജനനം. 1973ൽ കുടുംബം വയനാട്ടിലേക്ക് കുടിയേറി. 1994 ൽ മാവേലി മൻറം എന്ന നോവലിന് കേരള സാഹിത‍്യ അക്കാദമി അവാർഡും മുട്ടത്തു വർക്കി അവാർഡും ലഭിച്ചു. നാടകപ്രവർത്തകനും നോവലിസ്റ്റും, നക്സലൈറ്റും എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങളുള്ള കെ ജെ ബേബി കനവ് എന്ന വിദ‍്യാഭ‍്യാസ സ്ഥാപനം ആരംഭിച്ചതോടെയാണ് ദേശീയ തലത്തിൽ ശ്രദ്ധ നേടിയത്.

അടിയന്തരാവസ്ഥക്കാലത്ത് സംസ്കാരിക പ്രവർത്തകനായിരുന്ന കെ ജെ ബേബി നാടുഗദ്ദിക എന്ന തന്‍റെ നാടകവുമായി സംസ്ഥാനമൊട്ടാകെ സഞ്ചരിച്ചു. തുടർന്ന് 18 കലാകാരന്മാരെ അണിനിരത്തി വയനാട് കലാസംസ്കാരിക വേദി എന്ന സംഘടനയ്ക്ക് തുടക്കം കുറിച്ചു. ഇത് സംസ്ഥാനമെമ്പാടും അവതരിപ്പിച്ചു. നാടുഗദ്ദിക, മാവേലി മൻറം, ബെസ്പുർക്കാന, ഗുഡ്ബൈ മലബാർ തുടങ്ങിയവ ബേബിയുടെ കൃതികളാണ്.

Trending

No stories found.

Latest News

No stories found.