കണ്ടല ബാങ്ക് തട്ടിപ്പ്: കേസ് റദ്ദാക്കണമെന്ന ഭാസുരാംഗന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി

3 കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയുടെ കണ്ടെത്തൽ
Kandala Bank Fraud: HC rejects Bhasurangan's plea to quash the case
കണ്ടല ബാങ്ക് തട്ടിപ്പ്: കേസ് റദ്ദാക്കണമെന്ന ഭാസുരാംഗന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി
Updated on

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രസിഡന്‍റ് എസ് ഭാസുരാംഗന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പണം തിരികെ കിട്ടിയില്ലെന്നാരോപിച്ച് കണ്ടല സ്വദേശി അയ്യപ്പന്‍ നായരുടെ പരാതിയില്‍ മാറനല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെതിരെയായിരുന്നു ഭാസുരാംഗന്‍ നൽകിയിരുന്നത്. ബാങ്കിനെ തകർച്ചയിലേക്ക് നയിച്ച 100 കോടിയുടെ തട്ടിപ്പാണ് നടന്നതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ അറസ്റ്റിലായ ഭാസുരാംഗനും മകനും നിലവിൽ റിമാൻഡിൽ കഴിയുകയാണ്.

കണ്ടല ബാങ്കില്‍ 3 കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത്. കേസിൽ സിപിഐ നേതാവും ബാങ്കിന്‍റെ മുൻ പ്രസിഡന്‍റുമായ ഭാസുരാംഗൻ, മകൻ അഖിൽ, രണ്ട് പെൺമക്കൾ അടക്കം 6 പേരെ പ്രതി ചേര്‍ത്താണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസില്‍ ആദ്യഘട്ട കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ബാങ്കില്‍ നിന്ന് ലോണ്‍ തട്ടാന്‍ ഭാസുരാംഗന് ശ്രീജിത്, അജിത് എന്നീ പേരുകളിൽ ബിനാമി അക്കൗണ്ടുകളുണ്ടായിരുന്നുവെന്നും ബെനാമി പേരിൽ 51 കോടി രൂപ വായ്പ തട്ടിയെന്നും ഇഡി കണ്ടെത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com