
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എസ് ഭാസുരാംഗനെ സിപിഐ പുറത്താക്കിയതിനു പിന്നാലെ മില്‍മയുടെ ചുമതലകളിൽ നിന്നും മാറ്റി.
മില്‍മയുടെ തിരുവനന്തപുരം മേഖല അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനര്‍ ചുമതലകളില്‍നിന്നാണ് ഭാസുരാംഗനെ മാറ്റിയത്. ഇതുസംബന്ധിച്ച് ഇന്ന് തന്നെ ഉത്തരവിറങ്ങുമെന്നും മന്ത്രി ജെ ചിഞ്ചു റാണി അറിയിച്ചു. ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടി. ചുമതലകളില്‍നിന്ന് നീക്കികൊണ്ടുള്ള ഉത്തരവിറക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ജെ ചിഞ്ചു റാണി വ്യക്തമാക്കി.
അതേസമയം, ഭാസുരാംഗന്‍റെ വീട്ടിൽ 30 മണിക്കൂറായി ഇഡി പരിശോധന തുടരുകയാണ്. റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാസുരാംഗനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാസുരാംഗൻ ഇ.ഡി കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്.