കണ്ടംകുളത്തി വൈദ്യശാലയുടെ ആശുപത്രി ശൃംഖല മലബാര്‍ മേഖലയിലേക്കും

ആത്യാധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിക്കുന്ന ആശുപത്രിയില്‍ 50 രോഗികളെ കിടത്തിചികിത്സിക്കാന്‍ സൗകര്യമുണ്ട്
kandamkulathi vaidyashalas hospital network to malabar region as well
കണ്ടംകുളത്തി വൈദ്യശാലയുടെ ആശുപത്രി ശൃംഖല മലബാര്‍ മേഖലയിലേക്കും
Updated on

മാള: ഒന്നര നൂറ്റാണ്ടിലേറെയായി ആയുര്‍വേദ ചികിത്സാരംഗത്തും ഔഷധ നര്‍മാണത്തിലും വിശ്വാസത്തിന്‍റെ വ്യക്തിമുദ്ര പതിപ്പിച്ച കെ.പി. പത്രോസ് വൈദ്യന്‍സ് കണ്ടംകുളത്തി വൈദ്യശാലയുടെ ചികിത്സാ വിഭാഗം മലബാര്‍ മേഖലയിലേക്കും ചുവടുവെക്കുന്നു.തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയായിരുന്നു വൈദ്യശാലക്ക് ഇതുവരെ ആയൂര്‍വേദ ആശുപത്രികള്‍ ഉണ്ടായിരുന്നത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് കൊളത്തൂരില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് ജംങ്ഷന് സമീപമായി പുതിയ ആയുര്‍വേ ആശുപത്രി ആരംഭിക്കുന്നത്.ഇതോടെ മലബാര്‍ മേഖലയിലും സാന്നിധ്യമാകും.

ഒക്ടോബര്‍ 21 നാണ് ആശുപത്രിയുടെ ഉദ്ഘാടനം. ആത്യാധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിക്കുന്ന ആശുപത്രിയില്‍ 50 രോഗികളെ കിടത്തിചികിത്സിക്കാന്‍ സൗകര്യമുണ്ട്. കണ്ടംകുളത്തി വൈദ്യശാലയുടെ ചീഫ് ഫിസിഷ്യനായ ഡോ.റോസ്‌മേരി വിത്സന്‍റെ കീഴില്‍ പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ നീണ്ടനിരതന്നെ രോഗീപരിചരണത്തിനായുണ്ട്. പഞ്ചകമര്‍മ ഉള്‍പ്പടെയുള്ള പരമ്പരാഗത ചികിത്സകള്‍ക്ക് പുറമെ സന്ധിവേദന,പുറംവേദന, കഴുത്തുവേദന, ഗര്‍ഭാശയ രോഗങ്ങള്‍, PCOD,PCOS,വന്ധ്യതാ ചികിത്സ(infertility),ഹിജാമ തെറാപ്പി,അഗ്നികര്‍മ, രക്തമോഷ്ം,വെരികോസ് വെയില്‍,ആമവാതം,സന്ധിവാതം,മൈഗ്രൈന്‍,സ്‌പോണ്ടിലൈറ്റിസ്,അമിതവണ്ണം,ആര്‍ത്രൈറ്റിസ്,ശിശുരോഗങ്ങള്‍, പ്രമേഹം, പക്ഷാഘാതം,എന്നിവക്കും പ്രത്യേക ഐപി, ഒപി ചികിത്സകളും ഇവിടെയുണ്ടായിരിക്കും.

കണ്ടംകുളത്തി ആശുപത്രികളിലെ ജനപ്രീതി ആര്‍ജിച്ച പ്രസവരക്ഷാ വിഭാഗവും ഇവിടെയുണ്ടായിരിക്കും.പ്രസവശേഷം നവജാതശിശുവിനും അമ്മക്കും നല്‍കുന്ന 11 ദിവസം മുതല്‍ 40 ദിവസം വരെ നീളുന്ന ചികിത്സാ പാക്കേജാണിത്. പരിചയസമ്പന്നരായ ആയമാരാണ് ശിശുക്കളെ കുളിപ്പിക്കുന്നതുപ്പടെ അമ്മയേയും കുഞ്ഞിനേയും പരിചരിക്കുക. പ്രസവശേഷമുണ്ടായേക്കാവുന്ന നടുവേദന,സന്ധിവേദന എന്നവ അകറ്റി മേനിയഴക് പൂര്‍വസ്ഥിതി കൈവരിക്കുന്നതിനായുള്ള മസാജിങ്ങും ചികിത്സയും ലഭിക്കും.

150 വര്‍ഷക്കാലത്തെ ചികിത്സാ പാരമ്പര്യം, അനുഭവസമ്പത്തുള്ള ഡോക്ടര്‍മാര്‍,സ്വന്തം ഫാക്ടറിയില്‍ നിര്‍മിക്കുന്ന കലര്‍പ്പില്ലാത്ത മരുന്നുകള്‍,പൗരാണികമായി ലഭിച്ച ചികിത്സാവിധിക്കൊപ്പം അത്യാധുനിക ചികിത്സാരീതി എന്നിവയെല്ലാം കണ്ടംകുളത്തി ആശുപത്രികളിലെ മാത്രം അപൂര്‍വതകളാണ്.വൈദ്യശാലയുടെ സ്ഥാപകനായിരുന്ന കെ.പി. പത്രോസ് വൈദ്യനില്‍ നിന്നും പകര്‍ന്നുകിട്ടിയ ഒറ്റമൂലിപ്രയോഗങ്ങളും അപൂര്‍വ ചികിത്സാവിധികളും പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും മാറ്റമില്ലാതെ പിന്‍മുറക്കാരിയായ ചീഫ് ഫിസിഷ്യന്‍ ഡോ.റോസ് മേരി വിത്സനിലൂടെ ലഭ്യമാകുന്നുവെന്ന സവിശേഷതയുമുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച റോസ്‌മേരി ഡോക്ടറുടെ ഒ.പി.ക്കായി മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.ഫോണ്‍ നമ്പര്‍:9846347700.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com