

കഞ്ചാവ് ഉണക്കാനിട്ട് ഉറങ്ങിപ്പോയി
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് ഉറങ്ങിയയാൾ പൊലീസ് പിടിയിൽ. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ബീച്ചിലെത്തിയവർ വിളിച്ച് അറിയിച്ചതിനെ തുടർന്ന് വെള്ളയിൽ പൊലീസാണ് പ്രതിയെ പിടികൂടിയത്.
കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്.
കോഴിക്കോട് വെള്ളയിൽ സ്വദേശിയാണ് ഇയാൾ. സ്ഥിരം കുറ്റവാളിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.