അമൽജ്യോതി വിദ്യാർഥിനിയുടെ ആത്മഹത്യ: മന്ത്രിതല സമിതിയുടെ ചർച്ച ഇന്ന്

ആരോപണ വിധേയരായ അധ്യാപകർക്കെതിരെ നടപടി വേണമെന്ന് കടുത്ത നിലപാടിലാണ് വിദ്യാർത്ഥികൾ.
അമൽജ്യോതി വിദ്യാർഥിനിയുടെ ആത്മഹത്യ:  മന്ത്രിതല സമിതിയുടെ ചർച്ച ഇന്ന്
Updated on

കാഞ്ഞിരപ്പള്ളി: അമൽജ്യോതി എന്‍ജിനീയറിങ് കോളെജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർഥികൾ നടത്തിവരുന്ന സമരം അവസാനിപ്പിക്കാനായി മന്ത്രിതല സമിതിയുടെ ചർച്ച ഇന്ന് നടക്കും.

രാവിലെ 10ന് കാഞ്ഞിരപ്പളളിയിലാണ് കോളെജ് മാനേജ്മെന്‍റ്, വിദ്യാർഥി പ്രതിനിധികൾ എന്നിവരുമായി മന്ത്രി ആർ. ബിന്ദുവും വി.എന്‍. വാസവനും ചർച്ച നടത്തുക.

ആരോപണ വിധേയരായ അധ്യാപകർക്കെതിരെ നടപടി വേണമെന്ന് കടുത്ത നിലപാടിലാണ് വിദ്യാർത്ഥികൾ. സാങ്കേതിക സർവകലാശലയുടെ അന്വേഷണവും ഇന്നു തുടങ്ങും. ഇതിനായി സിന്‍ഡിക്കറ്റംഗം പ്രഫ. ജി സഞ്ജീവ്, ഡീന്‍ അക്കാദമിക് ഡോ. വിനു തോമസ് എന്നിവരും ഇന്ന് കോളെജിലെത്തും. സംസ്ഥാന യുവജന സംഭവത്തിൽ കേസെടുത്ത് ജില്ലാ പൊലീസ് മേധാവിയോടു റിപ്പോർട്ടു തേടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com