തെരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ല; ഐഎഎസ് പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൻ ഗോപിനാഥ്

ഐഎഎസ് പദവി രാജിവച്ചത് കേന്ദ്രം സ്വീകരിക്കുന്നില്ലെന്നും പ്രധാനമന്ത്രി ഇതിനൊരു പരിഹാരം കാണമെന്നും കണ്ണൻ ആവശ്യപ്പെടുന്നു
kannan gopinathan urges prime minister to take action on resignation

കണ്ണൻ ഗോപിനാഥ്

Updated on

ന്യൂഡൽഹി: ഐഎഎസ് പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൻ ഗോപിനാഥ്. ഐഎഎസ് പദവി രാജിവച്ചത് കേന്ദ്രം സ്വീകരിക്കുന്നില്ലെന്നും ഇത് കാരണം തനിക്ക് കേരളത്തിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ലെന്നുമാണ് കണ്ണന്‌‍ ​ഗോപിനാഥൻ പറയുന്നത്.

രാജിയുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടാണ് കണ്ണൻ രം​ഗത്തെത്തിയത്. ആറര വർഷമായിട്ടും രാജി സ്വീകരിക്കുന്നില്ലെന്നും നടപടി വേണമെന്നും കണ്ണൻ ഗോപിനാഥൻ ആവശ്യപ്പെടുന്നു.

logo
Metro Vaartha
www.metrovaartha.com