എഡിഎമ്മിന്‍റെ മരണം: അന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂര്‍ കളക്ടറെ മാറ്റി

കളക്ടറുടെ മൊഴി ഇന്നു തന്നെയെടുക്കുമെന്നും വിവരം.
Kannur ADM naveen babu death kannur collector removed from investigation charge
കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന്‍
Updated on

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിൽ തുടരന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയനെ മാറ്റി. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണീ നീക്കം. വകുപ്പു തലത്തിൽ നടക്കുന്ന അന്വേഷണത്തിന്‍റെ ചുമതല ലാന്‍ഡ് റവന്യു ജോയിന്‍റ് കമ്മീഷണര്‍ എ.ഗീതയ്ക്ക് കൈമാറി.

നവീന്‍ ബാബുവിന്‍റെ ആത്മഹത്യയും പെട്രോള്‍ പമ്പിനുള്ള അപേക്ഷയുടെ ഫയല്‍നീക്കവും സംബന്ധിച്ച് അന്വേഷിക്കുന്നതിൽ നിന്നാണ് കളക്ടറെ മാറ്റിയത്. സംഭവത്തിൽ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോർട്ടായിരുന്നു കളക്ടർ നൽകിയിരുന്നത്. എന്നാൽ ഇതിനു പിന്നാലെ കളക്ടർക്കെതിരെ ആരോപണങ്ങളുയർന്നതോടെ അന്വേഷണചുമതല മറ്റൊരാളെ ഏൽപ്പിക്കുകയായിരുന്നു.

ദിവ്യ വരുന്നതും എഡിഎമ്മിനെതിരെ സംസാരിക്കുന്നതും കളക്ടർ അറിഞ്ഞിരുന്നു എന്ന ആരോപണവും ശക്തമാവുകയാണ്. കളക്ടറുടെ ഫോൺ വിളി രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിച്ചേക്കുമെന്നാണ് വിവരം. ഇതോടൊപ്പം, ജീവനക്കാരുടെ യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് ജില്ലാ കളക്ടറാണെന്ന് ദിവ്യ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.

വിഷയത്തില്‍ ഉന്നതതല അന്വേഷണത്തിനാണ് റവന്യൂ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. ദിവ്യയുടെ മുൻ‌കൂർ ജാമ്യപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. സംഭവത്തില്‍ ഇന്നു തന്നെ പൊലീസ് കളക്ടറുടെ മൊഴിയെടുക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com