കൊച്ചിക്കു പിന്നാലെ കണ്ണൂർ വിമാനത്താവളവും സോളാർ ആകുന്നു

രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെ വൈദ്യുതി ലഭ്യമാക്കുന്ന സോളാർ പ്ലാന്‍
രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെ വൈദ്യുതി ലഭ്യമാക്കുന്ന സോളാർ പ്ലാന്‍ Kannur airport solar plant in Kochi model
കൊച്ചിക്കു പിന്നാലെ കണ്ണൂർ വിമാനത്താവളവും സോളാർ ആകുന്നു
Updated on

തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിലെ വൈദ്യുതി ചെലവുകൾ കുറയ്ക്കാൻ കിയാലിന്‍റെ നാല് മെഗാ വാട്ട് സോളാർ പ്രൊജക്റ്റ് ഒരുങ്ങുന്നു. വിമാനത്താവളത്തിന്‍റെ ഊർജ ചെലവും പാരിസ്ഥിതികാഘാതവും കുറയ്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് പ്രൊജക്റ്റ് ഒരുങ്ങുന്നത്.

നേരത്തെ നെടുമ്പാശേരി വിമാനത്താവളത്തിൽ പരീക്ഷിച്ച് വിജയം കണ്ട പദ്ധതിയാണ് കണ്ണൂരിലും പരീക്ഷിക്കുന്നത്. എയർപോർട്ടിന്‍റെ വൈദ്യുതി ഉപയോഗ ചെലവുകളും കാർബൺ ഫൂട്ട് പ്രിന്‍റും കുറയ്ക്കാൻ സഹായകമാകുന്ന രീതിയിലാണ് പദ്ധതി.

രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെ വൈദ്യുതി ലഭ്യമാക്കുന്ന സോളാർ പ്ലാന്‍റ് സ്ഥാപിക്കുന്നതിലൂടെ ബാഹ്യ വൈദ്യുതി സ്രോതസുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കും.

വിമാനത്താവളത്തിന്‍റെ കാർ പാർക്കിങ് ഏരിയയിലും സമീപ പ്രദേശങ്ങളിലുമാണ് സോളാർ പ്രൊജക്റ്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. പാർക്കിങ് സ്ഥലങ്ങൾക്കു മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുക വഴി വിമാനത്താവളത്തിന്‍റെ സേവന നിലവാരം വർധിപ്പിക്കാനും സൗകര്യം മെച്ചപ്പെടുത്താനും സാധിക്കും.

ഈ സാമ്പത്തിക വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി മുഖേന വിമാനത്താവളത്തിന് ഗണ്യമായ സാമ്പത്തിക ലാഭം ഉണ്ടായേക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com