മുത്തശ്ശിക്കൊപ്പം നടന്നു പോവുന്നതിനിടെ മൂന്നു വയസുകാരി കാറിടിച്ച് മരിച്ചു

മുത്തശ്ശിയുടെ പരുക്ക് സാരമല്ലെന്നാണ് വിവരം
kannur car accident 3 years old girl died

മുത്തശ്ശിക്കൊപ്പം നടന്നു പോവുന്നതിനിടെ മൂന്നു വയസുകാരി കാറിടിച്ച് മരിച്ചു

Updated on

കണ്ണൂർ: പയ്യാവൂരിൽ അമ്മൂമ്മയോടൊപ്പം നടന്നു പോവുന്നതിനിടെ മൂന്നു വയസുകാരി കാറിടിച്ചു മരിച്ചു. നോറയാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ കാർ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം.

കുട്ടി തൽക്ഷണം മരിച്ചു. മുത്തശ്ശിയുടെ പരുക്ക് സാരമല്ലെന്നാണ് വിവരം. രണ്ട് കാറുകളെ മറികടക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് ഇവരെ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com