യുവതിക്ക് നേരെ നടന്നത് സദാചാര ഗുണ്ടായിസം: കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ

സുഹൃത്തിനെ പ്രതികൾ മർദിച്ചിരുന്നെന്നും ഇയാളെ കാണാനില്ലെന്നും കമ്മീഷണർ അറിയിച്ചു.
Kannur City Police Commissioner says incident against young woman was moral turpitude

മരിച്ച റസീന

Updated on

കണ്ണൂർ: കൂത്തുപറമ്പിൽ ആൾക്കൂട്ട വിചാരണയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടന്നത് സദാചാര ഗുണ്ടായിസമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിധിൻ രാജ്. സംഭവത്തിൽ പ്രതികൾക്കു മേൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി.

സുഹൃത്തിനെ കുറ്റപ്പെടുത്തുന്ന പരാമർശങ്ങളൊന്നും ആത്മഹത്യാക്കുറിപ്പിലില്ല. സുഹൃത്തിനെ പ്രതികൾ മർദിച്ചിരുന്നെന്നും ഇയാളെ കാണാനില്ലെന്നും കമ്മീഷണർ അറിയിച്ചു.

എന്നാൽ, യുവതിയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിന് പങ്കുണ്ടെന്ന ഉമ്മ ഫാത്തിമയുടെ ആരോപണവും അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

റസീനയുടെ സുഹൃത്താണ് മരണത്തിന് കാരണമെന്നും, പണവും സ്വർണവും കാണാനില്ലെന്നുമായിരുന്നു ഉമ്മയുടെ ആരോപണം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ സദാചാര ആക്രമണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പറമ്പായി സ്വദേശികളായ വി.സി. മുബഷീർ, കെ.എ. ഫൈസൽ, വി.കെ. റഫ്നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com