'പി. ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ'; കണ്ണൂരിൽ പി. ജയരാജനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ

അഴിക്കോട് മണ്ഡലത്തിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്
kannur cpm flex boards in favour of p. jayarajan

'പി. ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ'; കണ്ണൂരിൽ പി. ജയരാജനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ

Updated on

കണ്ണൂർ: കണ്ണൂരിൽ മുതിർന്ന സിപിഎം നേതാവ് പി. ജയരാജനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ. അഴിക്കോട് മണ്ഡലത്തിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡിൽ പി. ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ എന്നാണ് എഴുതിയിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ശക്തി കേന്ദ്രങ്ങളായ കണ്ണൂരിൽ തിരിച്ച‍ടിയുണ്ടായതിനു പിന്നാലെ പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരേയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും വ‍്യാപക വിമർശനം ഉയർന്നിരുന്നു.

നേതൃമാറ്റം വേണമെന്ന അണികളുടെ ആവശ‍്യവും ശക്തമാണ്. കഴിഞ്ഞ തവണ കണ്ണൂരിലെ 11 മണ്ഡലങ്ങളിൽ 9 മണ്ഡലങ്ങളിലും ഇടതുമുന്നണിയാണ് വിജയിച്ചിരുന്നത്. ഇത്തവണ ആറിടങ്ങളിൽ മാത്രമാണ് പാർട്ടിക്ക് ജയിക്കാൻ സാധിച്ചത്.

logo
Metro Vaartha
www.metrovaartha.com