കണ്ണൂരിൽ ലോഡ്ജ് മുറിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; ഒപ്പമുണ്ടായിരുന്ന ആൾ ജീവനൊടുക്കിയ നിലയിൽ

സീമയും വിജയനും അയൽവാസികളാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്
kannur parassinikadavu lodge murder suicide

സീമ | കെ.പി. വിജയൻ

Updated on

കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജ് മുറിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കണ്ണൂർ അയ്യോത്ത് സ്വദേശി സീമയെയാണ് പറശിനിക്കടവിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇതിനു പിന്നാലെ സീമയ്ക്കൊപ്പം ലോഡ്ജിലുണ്ടായിരുന്ന കെ.പി. വിജയനെ മാട്ടൂൽ എന്ന സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സീമയെ കൊലപ്പെടുത്തിയ ശേഷം വിജയൻ ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസ് പറയുന്നത്.

സീമയും വിജയനും അയൽവാസികളാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. നേരത്തെയും ഇരുവരും ഇവിടെ താമസിച്ചിട്ടുണ്ടെന്നാണ് വിവരം. ഉച്ചയ്ക്ക് 12.50 ന് ലോഡ്ജിൽ മുറിയെടുത്ത ശേഷം വൈകിട്ട് 6 മണിയോടെ വിജയൻ പുറത്തു പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വിജയൻ മടങ്ങിയെത്താതെ വന്നതോടെ ജീവനക്കാർക്ക് സംശയമായി.

വിജയൻ നൽകിയ ഫോൺ നമ്പറിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞത്. ഇതോടെ ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി റൂം തുറന്ന് പരിശോധിച്ചപ്പോഴാണ് സീമയുടെ മൃതദേഹം കാണുന്നത്. ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com