ശാസ്ത്രാത്ഭുതങ്ങളെ കണ്ടറിയാം; വിദ്യാർഥികളുടെ കഴിവ് പുറത്തെടുക്കാൻ കണ്ണൂര്‍ സയന്‍സ് പാർക്ക്

വിദ്യാർഥികളെ കാത്ത് ശാസ്ത്രപഠന ഷോകൾ
Kannur Science Park to bring out the talent of students

വിദ്യാർഥികളുടെ കഴിവ് പുറത്തെടുക്കാൻ കണ്ണൂര്‍ സയന്‍സ് പാർക്ക്

Updated on

കണ്ണൂർ: പൊതുജനങ്ങളിലും വിദ്യാർഥികളിലും ശാസ്ത്രബോധവും ശാസ്ത്രാഭിരുചിയും വളർത്തുക ലക്ഷ്യമിട്ട് ആരംഭിച്ച കണ്ണൂർ സയൻസ് പാർക്കിൽ കൂടുതൽ പ്രദർശന വസ്തുക്കൾ, ഡിജിറ്റൽ കാലിഡോസ്കോപ്, കോൺകേവ് മിറർ, കോൺവെക്സ് മിറർ, എനർജി ബാൾ, വിവിധ തരം ലെൻസുകൾ, വിസ്മയ കൊട്ടാരം തുടങ്ങിയവയാണ് സന്ദർശകരേ കാത്തിരിക്കുന്നത്. ശാസ്ത്രലോകത്തിന് സംഭാവന നൽകിയവരുടെ ചിത്രങ്ങൾ ഉൾപ്പെടുന്ന ഗാലറിയും ഇതൊടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. പ്രവർത്തനരഹിതമായിരുന്ന മിനി പ്ലാനറ്റോറിയം പുനഃസ്ഥാപിച്ചത് നേട്ടമായി. മിനി പ്ലാനറ്റോറിയം സ്ഥാപിച്ചതോടെ ദിവസേന മൂന്ന് ഷോകളാണ് ഉള്ളത്.

ഐഎസ്ആർഒ നിർമിച്ച് നൽകിയ പവലിയൻ, മിനി പ്ലാനറ്റോറിയം, ത്രീഡി തിയെറ്റർ എന്നിവിടങ്ങളിലായാണ് മൂന്ന് ഷോകൾ. ജില്ലാപഞ്ചായത്തിന്‍റെ 10 ലക്ഷം രൂപ ചെലവിലാണ് നവീകരണം പൂർത്തിയാക്കിയത്. 20 മിനിറ്റ് ദൈർഘ്യമുള്ള ശാസ്ത്രപഠന ഷോകളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. ഇത് കൂടാതെ ശാസ്ത്രം പഠിക്കുന്നതും പര്യവേക്ഷണം ചെയ്യുന്നതും രസകരമാക്കിയിട്ടുണ്ട്.

മിക്ക വിദ്യാർഥികൾക്കും പഠിക്കാൻ ബുദ്ധിമുട്ടുള്ള ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങൾക്ക് ഇവിടെ പ്രാധാന്യം നൽകുകയും മനസ്സിലാക്കാൻ എളുപ്പമാക്കുകയും ചെയ്യുന്നു. നിഗൂഢമായ ജ്യോതിശാസ്ത്രവും ബഹിരാകാശ വസ്തുതകളും പ്ലാനറ്റോറിയങ്ങളുടെയും മേൽക്കൂര നിരീക്ഷണാലയങ്ങളുടെയും രൂപത്തിൽ ഒരു ആനിമേറ്റഡ് തുറന്ന പുസ്തകം പോലെ ഇവിടെ അനാവരണം ചെയ്യുന്നു. കൂടാതെ, വിദ്യാർഥികളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി ഗ്രൂപ്പ് ചർച്ചകൾ, സെമിനാർ അവതരണങ്ങൾ, വർക്ക്ഷോപ്പുകൾ, പ്രദർശനങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളും നടക്കുന്നുണ്ട്

logo
Metro Vaartha
www.metrovaartha.com