
കണ്ണൂർ: കണ്ണൂരിൽ തെരുവുനായ ആക്രണം. 20 പേർക്ക് നായയുടെ കടിയേറ്റു (stray dog attack). കണ്ണൂർ അത്താഴക്കുന്ന്, സാദിരി പള്ളി, കൊറ്റാളി പ്രദേശങ്ങളിലാണ് സംഭവം. വിദ്യാർത്ഥികൾ ഉൾപ്പടെ 20 ഓളം പേർക്ക് തെരുവുനായയുടെ ആക്രമണമുണ്ടായി.
നിലവിൽ പരിക്കേറ്റവരെ കണ്ണൂർ (kannur) ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കൂട്ടത്തിലുണ്ടായ ഒരു പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ കയറിയാണ് തെരുവു നായ ആക്രമിച്ചത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും നാട്ടുക്കാർ ആവശ്യപ്പെട്ടു.