kannur student school bus fees complaint

ഫീസ് അടച്ചില്ല; കുട്ടിയെ സ്കൂൾ‌ ബസിൽ നിന്നും വലിച്ചിറക്കിയതായി പരാതി

ഫീസ് അടച്ചില്ല; കുട്ടിയെ സ്കൂൾ‌ ബസിൽ നിന്നും വലിച്ചിറക്കിയതായി പരാതി

കുട്ടിയെ ഇറക്കി വിട്ടെന്ന പരാതിയിൽ വീഴ്ച്ച സമ്മതിച്ച് എസ്എബിടിഎം സ്കൂൾ അധികൃതർ രംഗത്തെത്തി
Published on

കണ്ണൂർ: കണ്ണൂരിൽ ഫീസ് അടയ്ക്കാത്തതിനാൽ വിദ്യാർഥിയെ സ്കൂൾ ബസിൽ നിന്നും ഇറക്കി വിട്ടതായി പരാതി. കുട്ടിയുടെ മാതാപിതാക്കൾ സ്കൂൾ ജീവനക്കാരനായ ഇസ്മയിലിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പൊലീസിലും പരാതി നൽകി. പ്രവേശന ദിവസം തന്നെ കുട്ടിയെ ഷർട്ടിൽ പിടിച്ച് ബസിൽ നിന്നും വലിച്ചിറക്കുകയായിരുന്നെന്നാണ് പരാതിയിൽ പറ‍യുന്നത്.

അതേസമയം, കുട്ടിയെ ഇറക്കി വിട്ടെന്ന പരാതിയിൽ വീഴ്ച്ച സമ്മതിച്ച് എസ്എബിടിഎം (SABTM) സ്കൂൾ അധികൃതർ രംഗത്തെത്തി. കുട്ടി നേരിട്ട അപമാനത്തിൽ ഖേദമുണ്ടെന്നും ഇസ്മയിലിനെതിരേ നടപടിയെടുക്കുമെന്നും സ്കൂൾ‌ അധികൃതർ‌ അറിയിച്ചു. ഇസ്മായില്‍ ജീവനക്കാരനല്ലെന്നും മാനേജ്മെന്‍റ് കമ്മിറ്റിയുടെ ഭാഗമെന്നും വിശദീകരണമുണ്ട്.

logo
Metro Vaartha
www.metrovaartha.com