

വിനോദയാത്രാ സംഘത്തിന്‍റെ വാഹനം അപകടത്തിൽപെട്ടു; മൂന്നു വയസുകാരനുൾപ്പെടെ 3 മലയാളികൾ മരിച്ചു
file image
കണ്ണൂർ: കർണാടക ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) മോഹിസ് സിദാൻ (3) എന്നിവരാണ് മരിച്ചത്. ഊട്ടിയിലേക്ക് വിനോദയാത്രപോയ 7 അംഗ സംഘത്തിന്‍റെ വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപെട്ടത്.
കാറിലുണ്ടായിരുന്നു ബാക്കി 5 പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിലൊരു കുട്ടിയുടെ നില ഗുരുതരമാണ്.