കായലോട് യുവതിയുടെ ആത്മഹത്യ: ആൺസുഹൃത്ത് സ്റ്റേഷനിൽ ഹാജരായി

കേസില്‍ ഇയാളുടെ മൊഴി നിര്‍ണായകമാണ്
Kannur women suicide boy friend appears at police station

റസീന (40) | പിടിയിലായ പ്രതികൾ

Updated on

കണ്ണൂർ: കൂത്തുപറമ്പിൽ ആൾക്കൂട്ട വിചാരണയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍സുഹൃത്ത് പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി. റസീനയുടെ സുഹൃത്തായ റഹീസാണ് പിണറായി പൊലീസ് സ്റ്റേഷനിൽ ഹാജരായത്. കേസില്‍ ഇയാളുടെ മൊഴി നിര്‍ണായകമാണ്. ഇയാളുടെ വിശദമായ മൊഴിയെടുക്കും.

യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ ഇയാള്‍ക്കെതിരായി പരാമര്‍ശിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് എസ്ഡിപിഐ ഓഫീസിൽ സംഭവിച്ചതുൾപ്പെടെയുളള കാര്യങ്ങളിൽ വ്യക്തത വരാൻ ഇയാളുടെ മൊഴി സഹായിച്ചേക്കുമെന്നാണ് പൊലീസിന്‍റെ അനുമാനം.

സദാചാര ആക്രമണത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. റസീന മൻസിലിൽ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്‍റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com