അച്ഛനെയും മകനെയും കാപ്പ ചുമത്തി തടവിലാക്കി പൊലീസ്

മുമ്പ് കാപ്പ ചുമത്തി ഇരുവരെയും പൊലീസ് നാടുകടത്തിയിരുന്നു
The father and son were arrested by the police
അച്ഛനെയും മകനെയും കാപ്പ ചുമത്തി തടവിലാക്കി പൊലീസ്
Updated on

തൃശൂർ: കാപ്പ ചുമത്തി അച്ഛനെയും മകനെയും തടവിലാക്കി കൊടകര പൊലീസ്. നെല്ലായി സ്വദേശി സതീശൻ (44), മകൻ ഉജ്ജ്വൽ (22) എന്നിവരെയാണ് ആറുമാസത്തേക്ക് തടവിലാക്കിയത്. മുമ്പ് കാപ്പ ചുമത്തി ഇരുവരെയും പൊലീസ് നാടുകടത്തിയിരുന്നു.

കാപ്പ ഉത്തരവ് ലംഘിച്ച് ആലത്തൂർ സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ‍്യത്തിലിറങ്ങാനിരിക്കെയാണ് വീണ്ടും തടങ്കലിലായത്. കൊലപാതകം, വധശ്രമം തുടങ്ങി 21 കേസുകളിൽ സതീശനും മൂന്ന് വധശ്രമക്കസുകൾ ഉൾപ്പടെ എട്ട് കേസുകളിൽ ഉജ്ജ്വലും പ്രതിയാണെന്ന് കൊടകര പൊലീസ് വ‍്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com