ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകനെ അക്രമിച്ചു

സംഭവത്തിൽ ശരൺ ചന്ദ്രനെ പ്രതിയാക്കി പൊലീസ് കേസെടുത്തു.
Kappa case accused who left BJP and joined CPM assaulted DYFI worker
ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകനെ അക്രമിച്ചു
Updated on

പത്തനംതിട്ട: ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകനെ അക്രമിച്ചു. മലയാലപ്പുഴ സ്വദേശിയും ഇഡലിയെന്ന് വിളിപ്പേരുള്ള ശരൺ ചന്ദ്രനാണ് ഡിവൈഎഫ്ഐ പ്രവർത്തകനുമായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ സ്വദേശി രാജേഷിനെ ബിയർ ബോട്ടിൽ കൊണ്ട് ആക്രമിച്ചത്.

കഴിഞ്ഞ മാസം 29 ന് നടന്ന വിവാഹസൽക്കാര ചടങ്ങിനിടെയാണ് സംഭവം നടന്നത്. ഭീഷണിയെ തുടർന്ന് രാജേഷ് ആദ‍്യം പുറത്ത് പറഞ്ഞിരുന്നില്ല പിന്നീട് പൊലീസിൽ പരാതിപെടുകയായിരുന്നു. സംഭവത്തിൽ ശരൺ ചന്ദ്രനെ പ്രതിയാക്കി പൊലീസ് കേസെടുത്തു.

ബിജെപി വിട്ടുവന്ന 62 പേരെയും മന്ത്രി വീണാ ജോർജും ജില്ലാ സെക്രട്ടറിയും ചേർന്ന് മാലയിട്ടാണ് സിപിഎമ്മിലേക്ക് സ്വീകരിച്ചത്. വലിയ വിവാദമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com