കാരക്കോണം മെഡിക്കൽ കോളെജ് കോഴക്കേസ്: ഇഡി അന്വേഷണം അവസാനഘട്ടത്തിലേക്ക്

വ്യാജ വൗച്ചറിലൂടെ സഭാ സ്ഥാപനങ്ങളിൽ ബിഷപ്പും കൂട്ടരും പണം തിരിമറി നടത്തിയെന്നും ആരോപണമുണ്ട്.
കാരക്കോണം മെഡിക്കൽ കോളെജ് കോഴക്കേസ്: ഇഡി അന്വേഷണം അവസാനഘട്ടത്തിലേക്ക്
Updated on

കൊച്ചി: തിരുവനന്തപുരം കാരക്കോണം മെഡിക്കൽ കോളെജ് കോഴക്കേസില്‍ ഇഡി അന്വേഷണം അവസാനഘട്ടത്തിലേക്ക്. മെഡിക്കല്‍ കോളെജ് ഡയറക്റ്റര്‍ ഡോ. ബെനറ്റ് എബ്രഹാം, സിഎസ്ഐ സഭാ സെക്രട്ടറി ടി.ടി. പ്രവീണ്‍ എന്നിവരെ വീണ്ടും ചോദ്യം ചെയ്യുകയാണ്. നേരത്തേ ഇരുവരെയും പലതവണ ചോദ്യം ചെയ്തിരുന്നു. മെഡിക്കല്‍ പ്രവേശനത്തിനായി കോഴവാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചതടക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം നടക്കുന്നത്.

സഭ മുന്‍ മോഡറേറ്റര്‍ ധര്‍മരാജ് റസാലത്തെയും ഇ‍ഡി പലതവണ ചോദ്യം ചെയ്തു. ബിഷപ്പിന്‍റെ ആസ്ഥാനത്തും കാരക്കോണം മെഡിക്കൽ കോളെജിലും ബെന്നറ്റ് എബ്രഹാമിന്‍റെ വീട്ടിലടക്കം ഇഡി റെയ്ഡ് നടത്തി. വ്യാജ വൗച്ചറിലൂടെ സഭാ സ്ഥാപനങ്ങളിൽ ബിഷപ്പും കൂട്ടരും പണം തിരിമറി നടത്തിയെന്നും ആരോപണമുണ്ട്. നേരത്തേ ബിഷപ്പിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദാക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com