''ബി നിലവറ തുറക്കുന്നത് ആചാര വിരുദ്ധം''; പെട്ടെന്ന് തുറക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ പ്രതിനിധി

ചില തത്പര കക്ഷികൾ അനാവശ‍്യ കാര‍്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും കരമന ജയൻ പറഞ്ഞു
karamana jayan reacted in sree padmanabha swamy temple b chamber opening

ബി നിലവറ തുറക്കുന്നത് ആചാര വിരുദ്ധം; പെട്ടെന്ന് തുറക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ പ്രതിനിധി

Updated on

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് ആചാര വിരുദ്ധമെന്ന് കേന്ദ്രസർക്കാർ പ്രതിനിധിയും ക്ഷേത്ര ഭരണസമിതി അംഗവുമായ കരമന ജയൻ. നിലവറ ഉടനെ തുറക്കാൻ സാധിക്കില്ലെന്നും ഇതു സംബന്ധിച്ച് നിലവിൽ ഒരു ആലോചനയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചില തത്പര കക്ഷികൾ അനാവശ‍്യ കാര‍്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ദേവ ചൈതന‍്യമുള്ളതാണ് ബി നിലവറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവറ തുറക്കണമെന്ന സംസ്ഥാന സർക്കാർ പ്രതിനിധിയുടെ അഭിപ്രായത്തോട് യോജിക്കാൻ സാധിക്കില്ലെന്നും കരമന ജയൻ പറഞ്ഞു. മാധ‍്യമപ്രവർത്തകരുടെ ചോദ‍്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com