'അൻവറിന് പ്രതിപക്ഷ എംഎൽഎയുടെ റോളിലേക്ക് പോകാം, ഞാൻ ഇടതുപക്ഷത്തിന്‍റെയും സിപിഎമ്മിന്‍റെയും സഹയാത്രികൻ': കാരാട്ട് റസാഖ്

പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്കൊപ്പം താനില്ലെന്ന് വ‍്യക്തമാക്കി കാരാട്ട് റസാഖ്.
'Anwar can go to the role of opposition MLA, I am a companion of Left and CPM': Karat Razak
'അൻവറിന് പ്രതിപക്ഷ എംഎൽഎയുടെ റോളിലേക്ക് പോകാം, ഞാൻ ഇടതുപക്ഷത്തിന്‍റെയും സിപിഎമ്മിന്‍റെയും സഹയാത്രികൻ': കാരാട്ട് റസാഖ്
Updated on

കോഴിക്കോട്: മുഖ‍്യമന്ത്രിക്കും സർക്കാരിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്കൊപ്പം താനില്ലെന്ന് വ‍്യക്തമാക്കി കൊടുവള്ളി മുൻ സിപിഎം സ്വതന്ത്ര എംഎൽഎ കാരാട്ട് റസാഖ്.

താൻ ഇടതുപക്ഷത്തിന്‍റെയും സിപിഎമ്മിന്‍റെയും സഹയാത്രികനാണെന്നും അതിനാൽ പാർട്ടിക്കൊപ്പം നിൽക്കാനെ സാധിക്കൂവെന്നും കാരാട്ട് റസാഖ് വ‍്യക്തമാക്കി.

അൻവർ ഇപ്പോൾ സ്വതന്ത്ര എംഎൽഎയായി മാറിയെന്നും പ്രതിപക്ഷ എംഎൽഎയുടെ റോളിലേക്ക് അദേഹത്തിന് പോകാമെന്നും വേണമെങ്കിൽ കോൺഗ്രസിലേക്ക് തിരികെ മടങ്ങാമെന്നും റസാഖ് കൂട്ടിചേർത്തു.

Trending

No stories found.

Latest News

No stories found.