ഉദ്ഘാടനത്തിനെത്തി എൻഎസ്എസിനെ ആക്ഷേപിച്ചു; കെ.ബി. ഗണേഷ്കുമാറിന് വേദി നൽകിയ കരയോഗം പിരിച്ചുവിട്ടു

കുന്നക്കോട് ടൗൺ ശ്രീ മഹാദേവ എൻഎസ്എസ് കരയോഗമാണ് എൻഎസ്എസ് രജിസ്ട്രാർ പിരിച്ചുവിട്ടത്
kb ganesh kumar against rss and sukumaran nair

KB Ganesh kumar

Updated on

പുനലൂർ‌: മുൻ മന്ത്രിയും എൻഎസ്എസ് മുൻ ഡയറക്‌ടർ ബോർഡ് അംഗവുമായ കെ.ബി. ഗണേഷ്കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ടു. പത്തനാപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനു കീഴിലുള്ള കുന്നക്കോട് ടൗൺ ശ്രീ മഹാദേവ എൻഎസ്എസ് കരയോഗമാണ് എൻഎസ്എസ് രജിസ്ട്രാർ പിരിച്ചുവിട്ടത്. എൻഎസ്എസ് ഹെഡ് ഓഫിസിന്‍റെയും താലൂക്ക് യൂണിയന്‍റെയും അനുമതിയില്ലാതെ ഗണേഷ്കുമാറിനെ ആധ്യാന്മീയ പഠന കേന്ദ്രത്തിന്‍റെ ഉദ്ഘാടനത്തിനു ക്ഷണിച്ചതാണ് നടപടി.

ഉദ്ഘാടന യോഗത്തിൽ കെ.ബി. ഗണേഷ്കുമാർ എൻഎസ്എസ് നേതൃത്വത്തെയും യൂണിയൻ ഭരണസമിതി നേതൃത്തേയും രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് സമുദായ അംഗങ്ങൾ എൻഎസ്എസ് നേതൃത്വത്തിന് പരാതി നൽകുകയായിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് കരയോഗത്തിന്‍റേയും സ്വത്തുവകകളുടേയും ഭരണം രജിസ്ട്രാർ ഏറ്റെടുക്കാൻ തീരുമാനിച്ചത്. കൂടാതെ താത്കാലിക ഭരണസമിതിയേയും നിയോഗിച്ചു.

logo
Metro Vaartha
www.metrovaartha.com