ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കിയതിൽ സന്തോഷം: എം.വി. ഗോവിന്ദൻ

'പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ വന്ന് കർണാടകയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും കാര്യമുണ്ടായിട്ടില്ലല്ലോ'
ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കിയതിൽ സന്തോഷം: എം.വി. ഗോവിന്ദൻ
Updated on

കണ്ണൂർ: കർണാടകയിലെ കോൺഗ്രസിന്‍റെ വിജയത്തിൽ പ്രതികരിച്ച് സിപിഎം. ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കിയതിൽ സന്തോഷമുണ്ടെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ വന്ന് കർണാടകയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും കാര്യമുണ്ടായിട്ടില്ലല്ലോ എന്നും അദ്ദേഹം പരിഹസിച്ചു.

"വർഗ്ഗീയതയോടുളള ശക്തമായ വിയോജിപ്പും, ഭരണവിരുദ്ധ വികാരവും കർണാടകയിൽ പ്രതിഫലിച്ചത്. എന്നാൽ കർണാടകയിലെ കോൺഗ്രസ് വിജയത്തെ ദേശീയ തലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവെന്ന് പറയാൻ കഴിയില്ല. ലോക് സഭ തെരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കാണണം. ബി ജെ പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ച് രാജ്യത്ത് നിന്നും ബിജെപിയെ പുറത്താക്കാനാകും' എന്നും അദ്ദേഹം പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com