'98% മണ്ണും നീക്കി, റോഡിലെ മണ്ണിനടിയിൽ ലോറി കണ്ടെത്താനായില്ല'; അര്‍ജുനായുള്ള തെരച്ചില്‍ ഗംഗാവലി പുഴയിലേക്ക്

തെരച്ചിൽ ഇനി റോഡിൽ തുടർന്നേക്കില്ലെന്ന് കര്‍ണാടക റവന്യൂ മന്ത്രി
karnataka landslide: search for arjun goes to gangavali river
'98% മണ്ണും നീക്കി, റോഡിലെ മണ്ണിനടിയിൽ ലോറി കണ്ടെത്താനായില്ല'; അര്‍ജുനായുള്ള തെരച്ചില്‍ ഗംഗാവലി പുഴയിലേക്ക്
Updated on

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി മണ്‍കൂനയില്‍ നടത്തിയ തെരച്ചിലിൽ ലോറി കണ്ടെത്താനായില്ല. റഡാര്‍ പരിശോധനയിൽ മാര്‍ക്ക് ചെയ്ത സ്ഥലങ്ങളിലെല്ലാം കുഴിച്ചു നോക്കിയെങ്കിലും ലോറി കണ്ടെത്താനായില്ല. അതിനാൽ അർജുന് വേണ്ടിയുളള തെരച്ചിൽ ഇനി റോഡിൽ തുടർന്നേക്കില്ലെന്നും കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ അറിയിച്ചു.

റോഡിലേക്ക് വീണ 98% മണ്ണും നീക്കിയെങ്കിലും ഇത്ര വലിയൊരു ട്രക്കിന്‍റെ സാന്നിധ്യം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും റോഡിലേക്ക് വീണ മണ്ണിനടിയില്‍ ലോറി ഇല്ല എന്ന് ഒരിക്കല്‍ കൂടി വിദഗ്ധര്‍ പരിശോധന നടത്തി ഔദ്യോഗികമായി സ്ഥിരീകരിച്ച ശേഷം മാത്രമായിരിക്കും ഇത്.

റോഡിനോടു ചേർന്നുള്ള ഗംഗാവലി പുഴയിലേക്ക് സമീപത്തെ റോഡിലൂടെ ഒലിച്ചു വീണ് മണ്ണുമല രൂപപ്പെട്ടിട്ടുണ്ട്. വലിയ തോതിലുള്ള മണ്ണാണ് വീണുകിടക്കുന്നത്. അതിനടിയില്‍ ഉണ്ടോ എന്നും അറിയില്ല. എന്നിരുന്നാലും പുഴയിലേക്ക് തെരച്ചിൽ നീളും. വെള്ളത്തിൽ തെരച്ചിൽ നടത്തുക അതീവ സങ്കീർണമാണ്. വിദ്ഗ്ധ സഹായം തേടുകയാണെന്നും ഇതെല്ലാം സൈന്യത്തിന്‍റെ നിര്‍ദേശപ്രകാരം മാത്രമായിരിക്കും. കൂടാതെ പ്രദേശത്ത് കനത്ത മഴയുള്ളതിനാൽ രാത്രി തെരച്ചിൽ നടത്തരുതെന്ന് ജിയോളജിക്കൽ സർവേ നിർബന്ധമായും പറഞ്ഞിട്ടുണ്ട്. അതിനാൽ രാത്രി ഓപ്പറേഷൻ ഉണ്ടാവില്ലെന്നും കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com