''കേരളത്തിലെ ആരോഗ‍്യ മേഖല മികച്ചത്''; രാജ‍്യത്തിന് മാതൃകയെന്ന് കർണാടക മന്ത്രി

കർണാടക മന്ത്രി ബൈരെ ഗൗഡയാണ് കേരളത്തെ പ്രശംസിച്ചത്
Karnataka minister says Kerala health sector is excellent

ബൈരെ ഗൗഡ

Updated on

തിരുവനന്തപുരം: കേരളത്തിലെ ആരോഗ‍്യ- വിദ‍്യാഭ‍്യാസ മേഖലകൾ മികച്ചതാണെന്ന് കർണാടക റവന‍്യു മന്ത്രി ബൈരെ ഗൗഡ. കേരളം രാജ‍്യത്തിന് തന്നെ മാതൃകയാണെന്നും ബൈരെ ഗൗഡ പറഞ്ഞു. കെ.സി. വേണുഗോപാൽ എംപിയുടെ മെറിറ്റ് അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർണാടകയിൽ നിന്നെത്തുന്ന വിദ‍്യാർഥികളിൽ കൂടുതൽ പേരും കേരളത്തിൽ നിന്നുള്ളവരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ ഈ സർക്കാരിനെ കുറിച്ചല്ല മന്ത്രി പറഞ്ഞതെന്നും കേന്ദ്രസർക്കാരിനെതിരേയുള്ള വിമർശനമാണ് അദ്ദേഹം നടത്തിയതെന്നും പിന്നീട് കെ.സി. വേണുഗോപാൽ പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com