

രേഖകളില്ലാതെ പണം കടത്താൻ ശ്രമം; കോഴിക്കോട്ട് കർണാടക സ്വദേശികൾ പിടിയിൽ
file image
കോഴിക്കോട്: കൊടുവള്ളി എളേറ്റിൽ രേഖകളില്ലാതെ പണം കടത്താൻ ശ്രമിച്ച കർണാടക സ്വദേശികൾ പിടിയിൽ. രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരിൽ നിന്നു നാലു കോടിയോളം രൂപയാണ് പിടികൂടിയത്. കാറിലാണ് ഇവർ പണം കടത്താൻ ശ്രമിച്ചത്.
കാറിന്‍റെ രഹസ‍്യ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ‍്യക്തമാക്കി. പ്രതികളെ ചോദ‍്യം ചെയ്തതിനു ശേഷമെ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്ന് പൊലീസ് അറിയിച്ചു.