പിണറായിക്കും അ​ര​വി​ന്ദ് കേ​ജ്‌​രി​വാ​ളിനും ക്ഷണമില്ല; ക​ർ​ണാ​ട​ക സ​ത്യ​പ്ര​തി​ജ്ഞാ​ച്ച​ട​ങ്ങി​ൽ മമതയ്ക്കും എം.​കെ. സ്റ്റാ​ലി​നും ക്ഷ​ണം

സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ​യ്ക്കു ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ട്.
പിണറായിക്കും അ​ര​വി​ന്ദ് കേ​ജ്‌​രി​വാ​ളിനും ക്ഷണമില്ല; ക​ർ​ണാ​ട​ക സ​ത്യ​പ്ര​തി​ജ്ഞാ​ച്ച​ട​ങ്ങി​ൽ മമതയ്ക്കും എം.​കെ. സ്റ്റാ​ലി​നും ക്ഷ​ണം

ബെം​ഗ​ളൂ​രു: സി​ദ്ധ​ര​മാ​യ്യ മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭാ സ​ത്യ​പ്ര​തി​ജ്ഞാ​ച്ച​ട​ങ്ങി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക്ഷ​ണ​മി​ല്ല. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ്‌​രി​വാ​ളി​നെ​യും ക്ഷ​ണി​ച്ചി​ട്ടി​ല്ല. സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യെ വി​ളി​ച്ച​താ​യും സൂ​ച​ന​യി​ല്ല. സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ​യ്ക്കു ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന് ക്ഷ​ണം ല​ഭി​ച്ചു. എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ, മ​ഹാ​രാ​ഷ്‌​ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ, ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ, ഉ​പ​മു​ഖ്യ​മ​ന്ത്രി തേ​ജ​സ്വി യാ​ദ​വ്, ഛത്തി​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ൽ, രാ​ജ്സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ട്, ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ്‍വി​ന്ദ​ർ സി​ങ് സു​ഖു എ​ന്നി​വ​രും സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ അ​ധ്യ​ക്ഷ​ന്മാ​രെ​യാ​ണ് ക്ഷ​ണി​ച്ച​തെ​ന്ന് കോ​ൺ​ഗ്ര​സ് അ​റി​യി​ച്ചു. ക്ഷ​ണി​ക്ക​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​മാ​ർ അ​ത​ത് പാ​ർ​ട്ടി​ക​ളു​ടെ അ​ധ്യ​ക്ഷ​ന്മാ​രാ​ണെ​ന്നും പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം ന​ൽ​കി. ശ​നി​യാ​ഴ്ച ബെം​ഗ​ളൂ​രു​വി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​യും 19 മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക. ലിം​ഗാ​യ​ത്ത്, വൊ​ക്ക​ലി​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് 4 മ​ന്ത്രി​മാ​ർ വീ​ത​വും മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ൽ നി​ന്ന് 3 മ​ന്ത്രി​മാ​രും ഉ​ണ്ടാ​കും. ദ​ലി​ത് വി​ഭാ​ഗ​ത്തി​ൽ നി​ന്ന് 5 പേ​ർ​ക്കും സാ​ധ്യ​ത​യു​ണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com