മാനന്തവാടിയിൽ കർണാടക ആർടിസി ബസ് ഇടിച്ച് അപകടം; 25 പേർക്ക് പരുക്ക്

പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്
karnataka transport bus accident in mananthavady many injured

മാനന്തവാടിയിൽ കർണാടക ആർടിസി ബസ് കൂട്ടിയിടിച്ച് അപകടം; 25 പേർക്ക് പരുക്ക്

Updated on

വയനാട്: മാനന്തവാടി കാട്ടിക്കുളത്ത് കർണാടക ആർടിസി ബസ് ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. 25 ഓളം പേർക്ക് പരുക്കേറ്റതായാണ് വിവരം.

ഇരു ബസിലുണ്ടായിരുന്നവർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ മാനന്തവാടി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം അപകടകാരണം സംബന്ധിച്ച് വ‍്യക്തതയില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com