കൊട്ടിക്കലാശത്തിനിടെ ആക്രമണം: എംഎൽഎ ഉൾപ്പടെ 150 യുഡിഎഫ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

സിഐ ഉള്‍പ്പെടെ 4 പൊലീസുകാര്‍ക്കും പരിക്കേറ്റു.
karunagappally clash case against cr mahesh mla and 149 of workers for attempted murder
karunagappally clash case against cr mahesh mla and 149 of workers for attempted murder

കൊല്ലം: കരുനാഗപ്പള്ളിയിൽ കൊട്ടിക്കലാശത്തിനിടെയുണ്ടായ ആക്രമണത്തിൽ സി.ആർ.മഹേഷ് എംഎൽഎ അടക്കമുള്ളവർക്കെതിരേ വധശ്രമത്തിന് കേസെടുത്തു. 150 യുഡിഎഫ് പ്രവർത്തകർക്കെതിരെയും കേസെടുത്തു.

കലാശക്കൊട്ടിനിടെ സിപിഎം സംസ്ഥാന സമിതി അംഗം സുസൻ കോടിയെ ആക്രമിച്ചെന്ന പരാതിയിലാണ് കേസ്. കൊന്നുകളെയടാ എന്ന ആക്രോശത്തോടെ യുഡിഎഫ് പ്രവർത്തകൻ കമ്പി വടി കൊണ്ട് തല ലക്ഷ്യമാക്കി സൂസനെ ആക്രമിച്ചെന്നും ഒഴിഞ്ഞു മാറിയാതിനാൽ കൈക്ക് അടി കൊണ്ട് പരിക്കേറ്റെന്നുമാണ് മൊഴി.

തുടർന്നുണ്ടായ ലാത്തിച്ചാർജിൽ 16 എൽഡിഎഫ് പ്രവർത്തകർക്കും എംഎൽഎ ഉൾപ്പെടെ 20 യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. സിഐ ഉള്‍പ്പെടെ 4 പൊലീസുകാര്‍ക്കും പരിക്കേറ്റു. പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിനിടെ സി.ആർ.മഹേഷ് എംഎൽഎക്കും പരിക്കേറ്റു. കല്ലേറിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കൊടിയിലിനും പരിക്കേറ്റു.തുടർന്ന് പൊലീസിൽ പരാതി നൽകിയി രുന്നു. ഈ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com