കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്‍റെ മൃതദേഹം കണ്ടെത്തി

കൂട്ടുകാർക്കൊപ്പം കളിക്കാനായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ബിലാൽ
karunagappally missing boy dead body found

ബിലാൽ

Updated on

കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്‍റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിന്‍റെ അടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ബിലാലിനെ കാണാതായത്.

കൂട്ടുകാർക്കൊപ്പം കളിക്കാനായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ബിലാൽ. ഏറെനേരത്തിന് ശേഷവും കാണാതായതോടെ പിതാവ് അന്വേഷിച്ചെത്തിയപ്പോൾ കന്നേറ്റി കായൽ കരയിൽ കുട്ടിയുടെ സൈക്കിളും വസ്ത്രവും കണ്ടെത്തിയിരുന്നു. തുടർന്ന് കായൽ കേന്ദ്രീകരിച്ച് തെരച്ചിൽ തുടരുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

logo
Metro Vaartha
www.metrovaartha.com