കരുവന്നൂർ തട്ടിപ്പു കേസ്: എ.സി മൊയ്തീനു തിരിച്ചടി, സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടി ശരിവെച്ചു

മൊയ്തീന്‍റെയും ഭാര്യയുടെയും ആറ് അക്കൗണ്ടുകളിലെ 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്
എ.സി മൊയ്തീൻ
എ.സി മൊയ്തീൻ
Updated on

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ മുൻ മന്ത്രി എസി മൊയ്തീന് തിരിച്ചടി. മൊയ്തീന്‍റെയും കുടുബാംഗങ്ങളുടെ സ്വത്ത് കണ്ടുകെട്ടിയ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് നടപടി ഡൽഹി അഡ്ജ്യുടിക്കറ്റിംഗ് അതോറിറ്റി ശരിവെച്ചു.

മൊയ്തീന്‍റെയും ഭാര്യയുടെയും ആറ് അക്കൗണ്ടുകളിലെ 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്. എന്നാൽ ഭൂസ്വത്തുക്കൾ ഇപ്പോൾ കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നില്ലെന്നാണ് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് എസി മൊയ്തീൻ സ്വത്ത് വിശദാംശങ്ങൾ, ബാങ്ക് നിക്ഷേപക രേഖകൾ എന്നിവ പൂർണമായി ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹാജരായപ്പോൾ മുഴുവൻ രേഖകളും കൈമാറാൻ മൊയ്തീനു സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മൊയ്തീന് നിർദേശം നൽകിയത്. തൃശൂരിലെ സിപിഎം പ്രാദേശിക നേതാക്കളുൾപ്പെടെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണത്തിന്‍റെ പരിധിയിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com