കരുവന്നൂർ‌ ബാങ്ക് തട്ടിപ്പ് കേസ്: മുന്‍ ബാങ്ക് അക്കൗണ്ടന്‍റും ഇഡി അറസ്റ്റിൽ

കരുവന്നൂർ‌ ബാങ്ക് തട്ടിപ്പ് കേസ്: മുന്‍ ബാങ്ക് അക്കൗണ്ടന്‍റും ഇഡി അറസ്റ്റിൽ

ഇരുവർക്കുമെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഇഡി
Published on

കൊച്ചി: കരുവന്നൂർ‌ ബാങ്ക് തട്ടിപ്പ് കേസിൽ മുന്‍ ബാങ്ക് അക്കൗണ്ടന്‍റും ഇഡി അറസ്റ്റിൽ. സി.കെ ജിൽസിനെയാണ് ഇഡി സംഘം ചൊവ്വാഴ്ച വൈകീട്ടോടെ അറസ്റ്റ് ചെയ്തത്. സിപിഎം നേതാവ് വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി. ആർ അരവിന്ദാഷന്‍റെ അറസ്റ്റിനു പിന്നാലെയാണ് ജിൽസന്‍റേയും അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്.

ഇരുവർക്കുമെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഇഡി പറയുന്നു. കരുവന്നൂർ ബാങ്കിലെ ബിനാമി ലോൺ ഇടപാട് ഇരുവരും അറിഞ്ഞുകൊണ്ടായിരുന്നു എന്നും അരവിന്ദാക്ഷനും ഇതേ ബാങ്കിൽ നിന്നും വായ്പയെടുത്തുവെന്നും ഇഡി വ്യക്തമാക്കുന്നു.

വടക്കാഞ്ചേരി സിപിഎം ഏരിയാ കമ്മിറ്റിയംഗവും മുൻ ലോക്കൽ സെക്രട്ടറിയുമായ അരവിന്ദാക്ഷൻ ഇപ്പോൾ നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയാണ്. ഒന്നാം പ്രതി സതീഷ്കുമാറുമായും ഇയാൾക്ക് ഉറ്റബന്ധമുണ്ടെന്നും വടക്കാഞ്ചേരിയിൽ എ.സി. മൊയ്തീന്‍റെ വിശ്വസ്തനാണ് അരവിന്ദാക്ഷനെന്നും അന്വേഷണത്തിൽ കണ്ടെത്തി.

logo
Metro Vaartha
www.metrovaartha.com