കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: അന്തിമ കുറ്റപത്രം തിങ്കളാഴ്ച

കരുവന്നൂർ ബാങ്ക് വഴി കളളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡി റിപ്പോർട്ടിലുളളത്.
Karuvannur bank fraud case: Final chargesheet to be submitted in ED court on Monday

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: അന്തിമ കുറ്റപത്രം തിങ്കളാഴ്ച ഇഡി കോടതിയിൽ സമർപ്പിക്കും

Updated on

കൊച്ചി: തൃശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ അന്തിമ കുറ്റപത്രം തിങ്കളാഴ്ച എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) കോടതിയിൽ സമർപ്പിക്കും. കരുവന്നൂർ ബാങ്ക് വഴി കളളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡി റിപ്പോർട്ടിലുളളത്.

കേസിൽ മുതിർന്ന സിപിഎം നേതാക്കളായ എ.സി. മൊയ്തീൻ, പി.കെ. ബിജു, എം.എം. വർഗീസ് ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിൽ. അനധികൃതമായി ലോൺ തരപ്പെടുത്തിയവർ ഉൾപ്പെടെ കേസിൽ 80 പേർ പ്രതികളാണ്.

കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. അസിസ്റ്റന്‍റ് ഡയറക്‌ടർ നിർമൽ കുമാർ മോച്ഛയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അഡ്വ. സന്തോഷ് ജോസാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com