കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസ്; രണ്ടു പേരെ ഇഡി അറസ്റ്റു ചെയ്തു

നാലു ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇഡിയുടെ അറസ്റ്റ്
അറസ്റ്റിലായ സതീഷ് കുമാർ, പി.പി.കിരൺ
അറസ്റ്റിലായ സതീഷ് കുമാർ, പി.പി.കിരൺ

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ രണ്ടുപേരെ അറസ്റ്റു ചെയ്ത് ഇഡി. എ. സി. മൊയ്തീൻ എംഎൽഎയുടെ ബിനാമിയെന്നറിയപ്പെടുന്ന സതീഷ് കുമാർ, ഇടനിലക്കാരൻ പി.പി. കിരൺ എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് തട്ടിപ്പു കേസിൽ ഇഡിയുടെ ആദ്യ അറസ്റ്റാണിത്.

നാലു ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇഡി ഇവരെ അറസ്റ്റു ചെയ്തത്. രാത്രി പത്തു മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുരേയും ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഇഡി വ്യക്തമാക്കി.

കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച് പ്രതി ചേർത്തവർക്കു പുറമേ 2 വർഷത്തിനിടെ ആദ്യമായാണ് രണ്ടു പേരുടെ അറസ്റ്റ് ഉണ്ടാവുന്നത്. ഒട്ടേറെ രാഷ്ട്രീയ പ്രമുഖരുടേയും പൊലീസിന്‍റേയും ഉന്നതരുടേയും ബിനാമിയാണ് സതീഷ്കുമാർ. അറസ്റ്റിലായ പി.പി. കിരൺ 14 കോടി രൂപയാണ് വിവിധ പേരുകളിലായി കരുവന്നൂർ ബാങ്കിൽ നിന്നും തട്ടിയെടുത്തതെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു. ബാങ്കിന്‍റെ മുന്‍സെക്രട്ടറി ടി ആര്‍ സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, സീനിയര്‍ അക്കൗണ്ടന്‍റായിരുന്ന സി.കെ. ജില്‍സ്, ബാങ്ക് മെമ്പര്‍ കിരണ്‍, കമ്മിഷന്‍ ഏജന്‍റ് എ.കെ. ബിജോയ്, ബാങ്കിന്‍റെ സൂപ്പര്‍മാര്‍ക്കറ്റിലെ അക്കൗണ്ടന്‍റ് റെജി അനില്‍ എന്നിവരായിരുന്നു ഇതുവരെ കേസിലെ പ്രതികള്‍.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com