കരുവന്നൂർ തട്ടിപ്പ് കേസ്: കെ. രാധാകൃഷ്ണൻ എംപിയെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നു

ഇമെയിൽ വഴി കഴിഞ്ഞ ദിവസമാണ് രണ്ടാമത്തെ സമൻസ് രാധകൃഷ്ണന് അയച്ചത്.
Karuvannur fraud case: ED plans to question K. Radhakrishnan MP

കരുവന്നൂർ തട്ടിപ്പ് കേസ്: കെ. രാധാകൃഷ്ണൻ എംപിയെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നു

Updated on

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കെ. രാധാകൃഷ്ണൻ എംപിയെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഡൽഹിയിലെ ഇഡി ഓഫിസിൽ ഹാജരാകാനാണ് രാധാകൃഷ്ണന് ഇഡി നൽകിയിരിക്കുന്ന നിർദേശം. എന്നാൽ, തിങ്കളാഴ്ച മുൻനിശ്ചയിച്ച പ്രകാരമുള്ള പരിപാടികൾ ഉളളതിനാൽ രാധാകൃഷ്ണന് ചോദ്യം ചെയ്യലിനു ഹാജരാകൻ സാധിക്കില്ലെന്നാണ് ലഭിക്കുന്ന സൂചന.

ഇമെയിൽ വഴി കഴിഞ്ഞ ദിവസമാണ് രണ്ടാമത്തെ സമൻസ് രാധകൃഷ്ണന് അയച്ചത്. ലോക്സഭാ സമ്മേളനത്തിലായതിനാൽ ഏറെ വൈകിയാണ് സമൻസ് ലഭിച്ചത്. ലോക്സഭാ സമ്മേളനം കഴിഞ്ഞ ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നാണ് രാധാകൃഷ്ണൻ ഇഡിക്ക് നൽകിയ മറുപടി.

അന്വേഷണതതിൽ നിന്ന് രാധാകൃഷ്ണനെ ഒഴിവാക്കാൻ സാധിക്കില്ലെന്ന ഇഡി യുടെ നിലപാടിന് പിന്നാലെയാണ് സമൻസ് അയച്ചത്. എത്രയും പെട്ടെന്ന് തന്നെ കേസിൽ അന്തിമകുറ്റപത്രം നൽകേണ്ടതിനാൽ ഇളവ് നൽകാനാവില്ലെന്നാണ് ഇഡി യുടെ നിലപാട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com