Karuvannur bank
Kerala
കരുവന്നൂർ നിക്ഷേപ തട്ടിപ്പ്: ആദ്യഘട്ട കുറ്റപത്രം ഇന്ന് സമർപ്പിക്കും
12000 ലേറെ പേജുകളാണ് കുറ്റപത്രത്തിലുള്ളത്
കൊച്ചി: കരുവന്നൂർ നിക്ഷേപ തട്ടിപ്പു കേസിൽ ഇഡി ഇന്ന് ആദ്യഘട്ട കുറ്റപത്രം സമർപ്പിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കുറ്റപത്രം സമർപ്പിക്കുക. സതീഷ് കുമാറിനെ മുഖ്യപ്രതിയാക്കി 50 പ്രതികളെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
12000 ലേറെ പേജുകളാണ് കുറ്റപത്രത്തിലുള്ളത്. 90 കോടിയുടെ കള്ളപ്പണമിടപാട് കണ്ടെത്തിയതായും ഇഡി കുറ്റപത്രത്തിൽ പറയുന്നു. നിലവിൽ നാവുപേരാണ് കേസുമായി അറസ്റ്റിലായിരിക്കുന്നത്. കേസിൽ ഉന്നത ബന്ധത്തിലും അന്വേഷണം തുടരുകയാണെന്നും ഇഡി അറിയിച്ചു.