കാസർഗോഡ് കൂട്ട ആത്മഹത്യ; ആസിഡ് കുടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു, ഒരാൾ ചികിത്സയിൽ

ദുബായിലായിരുന്ന രാഞ്ജേഷും രാകേഷും രണ്ട് വർഷം മുൻപ് നാട്ടിലെത്തി പലചരക്ക് വ്യാപാരം ആരംഭിച്ചത്
kasaragod family suicide

കാസർഗോഡ് കൂട്ട ആത്മഹത്യ; ആസിഡ് കുടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു, ഒരാൾ ചികിത്സയിൽ

Updated on

കാഞ്ഞങ്ങാട്: കാസർഗോഡ് കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്നു പേരെ ആസിഡ് ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. കർഷകനായ ഗോപി (58), ഭാര്യ ഇന്ദിര (54), മകൻ രഞ്ജേഷ് (34) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റൊരു മകൻ രാകേഷ്(27) ഗുരുതരാവസ്ഥയിൽ ആശുപത്രിയൽ ചികിത്സയിലാണ്. കടബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് നിഗമനം.

പുലർച്ചെ മൂന്നുമണിയോടെ ഗോപിയുടെ സഹോദരന്‍റെ ഭാര്യക്ക് ഒരു ഫോൺ കോളെത്തി. രഞ്ജേഷായിരുന്നു വിളിച്ചത്. തീരെ വയ്യ, ആശുപത്രിയിലെത്തിക്കണമെന്ന് മാത്രം പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തിയപ്പോഴേക്കും മൂന്നുപേർ മരിച്ചിരുന്നു.

ദുബായിലായിരുന്ന രാഞജേഷും രാകേഷും രണ്ട് വർഷം മുൻപ് നാട്ടിലെത്തി പലചരക്ക് വ്യാപാരം ആരംഭിച്ചത്. ഇത് നഷ്ടത്തിലായതോടെ രണ്ടുപേരും കൂലിപ്പണിക്ക് ഇറങ്ങിത്തുടങ്ങി. കടബാധ്യത മാത്രമാണ് മരണ കാരണമെന്ന പറയാനാവില്ലെന്നും കൂടുതൽ‌ അന്വേഷണം നടത്തുമെന്നും അമ്പലത്തറ പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com