21 കാരിയെ വാട്സാപ്പ് വഴി മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്; ശബ്ദ സന്ദേശമെത്തിയത് പിതാവിന്‍റെ ഫോണില്‍ !!

ഫെബ്രുവരി 21 നാണ് ഇയാൾ യുഎഇയില്‍ നിന്ന് മുത്തലാഖ് സന്ദേശം അയക്കുന്നത്.
kasaragod Man Gives Triple Talaq to wife Over whatsapp

21 കാരിയെ വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്; ശബ്ദ സന്ദേശമെത്തിയത് പിതാവിന്‍റെ ഫോണില്‍ !!

representative image
Updated on

കാസർഗോഡ്: വാട്സാപ്പിലൂടെ 21 വയസുകാരിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്. നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖാണ് കല്ലൂരാവി സ്വദേശിയായ യുവതിയെ വാട്സാപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്. യുഎഇയില്‍ ജോലി ചെയ്യുന്ന യുവാവ് ഭാര്യയുടെ പിതാവിന് മുത്തലാഖ് സന്ദേശം അയക്കുകയായിരുന്നു.

ഫെബ്രുവരി 21 നാണ് അബ്ദുല്‍ യുഎഇയില്‍ നിന്ന് മുത്തലാഖ് സന്ദേശം അയക്കുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ തന്നെ നിരന്തരം ഉപദ്രവിച്ചുവെന്ന് യുവതിയും 12 ലക്ഷം രൂപ അബ്ദുൾ റസാഖ് തട്ടിയെടുത്തെന്ന് പെണ്‍കുട്ടിയുടെ പിതാവും ആരോപിച്ചു. സംഭവത്തില്‍ കുടുംബം ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com