കാസർഗോട്ട് തിങ്കളാഴ്ച രാത്രി ദേശീയപാത അടയ്ക്കും

നുള്ളിപ്പാടി അയ്യപ്പഭജനമന്തിരത്തിനും കാസർകോഡ് പുതിയ ബസ്സ്റ്റാൻഡിനും ഇടയിൽ 150 മീറ്റർ ഭാഗമായാണ് അടയ്ക്കുന്നത്
കാസർഗോട്ട് തിങ്കളാഴ്ച രാത്രി ദേശീയപാത അടയ്ക്കും
Updated on

കാസർകോഡ്: കാസർകോഡ് തിങ്കളാഴ്ച രാത്രി ഒൻപതു മുതൽ 12 മണിക്കൂർ ദേശീയപാത അടച്ചിടും. ദേശീയപാതയുടെ ഭാഗമായുള്ള മേൽപാലത്തിന്‍റെ സ്പാൻ കേൺക്രീറ്റ് ചെയ്യുന്നതിന്‍റെ ഭാഗമായാണ് ദേയപാത അടച്ചിടുന്നത്.

നുള്ളിപ്പാടി അയ്യപ്പഭജനമന്തിരത്തിനും കാസർകോഡ് പുതിയ ബസ്സ്റ്റാൻഡിനും ഇടയിൽ 150 മീറ്റർ ഭാഗമായാണ് അടയ്ക്കുന്നത്. പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ മുണ്ടോൾ ആർക്കേഡ് പൊളിക്കുന്നതിനെക്കുറിച്ചുള്ള തർക്കം കോടതിയിലായതിനാൽ ഇവിടെ യന്ത്രങ്ങൾ സർവീസ് റോഡിൽ സ്ഥാപിക്കേണ്ടതിനാലാണ് റോഡ് അടയ്ക്കുന്നതെന്ന് നിർമാണം നടത്തുന്ന യുഎൽസിസിഎസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com