
പാലക്കാട്: കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് സാങ്കേതിക തകരാറിനെ തുടർന്ന് ട്രെയിന്‍ ഷൊർണൂരിൽ എത്തിച്ചു. എന്‍ജിന്‍ തകരാറിനെ തുടർന്ന് ട്രെയിൻ ഷൊർണൂർ പാലത്തിന് സമീപം നിർത്തിയിട്ടിരിക്കുകയാണ്.
ഒന്നേകാല്‍ മണിക്കൂറിലേറെയായിട്ടും സാങ്കേതിക തകരാര്‍ പരിഹരിക്കാനായിട്ടില്ല. യാത്രക്കാര്‍ക്ക് മറ്റൊരു യാത്ര സൗകര്യം ഒരുക്കിയെന്നും പ്രശ്നം പരിഹരിക്കാന്‍ സമയം വേണ്ടിവരുമെന്നും റെയിൽവേ അറിയിച്ചു.
ബാറ്ററി സംവിധാനത്തിന് വന്ന തകരാറാണ് ട്രെയിൻ പിടിച്ചിടാൻ കാരണമെന്നാണ് റെയിൽവേയുടെ വിശദീകരണം. ട്രെയിനിന്‍റെ വാതില്‍ തുറക്കാന്‍ കഴിയുന്നില്ല. എസിയും പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ യാത്രക്കാർ പൂർണമായും ട്രെയിനിനുള്ളിൽ കുടുങ്ങിയ അവസ്ഥയായിരുന്നു.