കാസർഗോഡ് മാലിന്യ സംസ്ക്കരണ കേന്ദ്രത്തിന് തീപിടിച്ചു

കാഞ്ഞങ്ങാട്ട് നിന്ന് 2 യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ നിയന്ത്രണ വിധേയമാക്കാനായില്ല
കാസർഗോഡ് മാലിന്യ സംസ്ക്കരണ കേന്ദ്രത്തിന് തീപിടിച്ചു

കാസർഗോഡ്: ചെമ്മട്ടംവയലിൽ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിലെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു. പുക ഉയരുന്നതു കണ്ട നാട്ടുകാരാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. തുടർന്ന് കാഞ്ഞങ്ങാട്ട് നിന്ന് 2 യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ നിയന്ത്രണ വിധേയമാക്കാനായില്ല.

‌ഉച്ചയോടെയായിരുന്നു സംഭവം. ഹരിതകർമ സേനയാണ് ഇവിടെ മാലിന്യം എത്തിക്കുന്നത്. അതിനാൽ തന്നെ ജൈവ–പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചാണ് സൂക്ഷിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിലേക്ക് തീ പടരുന്നതിനു മുൻപായി തീയണയ്ക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com